Saturday 24 September 2011

അപ്പവും വീഞ്ഞും



പാതി വഴി പിന്നിട്ട യാത്ര.
തിരക്കുള്ള വഴികളില്‍
ലക്ഷ്യമില്ലാതെ 
അലഞ്ഞലഞ്ഞു 
ഒടുവിലീ ഏകാന്ത വീഥിയില്‍.
എനിക്കുള്ള 
അപ്പവും വീഞ്ഞും
ഞാന്‍ തന്നെ ഉണ്ടാക്കട്ടെ.
അത്താഴമുണ്ണാന്‍ നേരാമായ്...

ചിത്രങ്ങള്‍




ആകാശത്ത്‌ ചിത്രമെഴുതുന്ന വിദ്യ ഉണ്ടെന്ന് പഠിച്ചത് അഞ്ചാം വയസ്സിലാണ്. 
മുറ്റത്തെ പുല്‍ത്തകിടിയില്‍ കിടന്നു കൊണ്ട്
 വിവിധ വര്‍ണ്ണങ്ങളില്‍ 
കടലും, കാടും, പശുവും, പൂച്ചയും 
അങ്ങനെ അങ്ങനെ വിവിധ ചിത്രങ്ങള്‍ ആകാശത്ത്‌ വരച്ചു. 
ഇപ്പോള്‍ വര്‍ണ്ണങ്ങള്‍ വറ്റി, 
പുല്‍ത്തകിടികള്‍ കരിഞ്ഞു, 
ലേലത്തിന് വച്ച ഒരു ചിത്രം പോലും വിറ്റു പോയതുമില്ല....

യാത്ര


ളരെ സാവധാനം യാത്ര ചെയ്‌താല്‍ 
എല്ലാ കാഴ്ചകളും കാണാം...


സുഖം..



റിയാത്തൊരു ദുഃഖം
ആഴങ്ങളില്‍ വേരോടുമ്പോള്‍
അലഞ്ഞു തിരിയുക 
എത്രയോ സുഖം..

നൂലിഴ




രുണ്ട നാളുകളില്‍ എനിക്കൊപ്പം നിന്നവള്‍, 
പ്രാര്‍ഥിച്ചവള്‍.
സനേഹത്തിന്‍റെ ഏതു നൂലിഴ കൊണ്ടാണ്
 പ്രപഞ്ചം ഞങ്ങളെ കോര്‍ത്തതെന്ന് അറിയില്ല.
 അകന്നു പോയിട്ടും വീണ്ടും
 അരുകിലെത്തുന്ന 
സ്നേഹത്തിന്‍റെ മായികപ്രപഞ്ചം...

സമാന്തരങ്ങള്‍




തികച്ചും സമാന്തരമാണ് നമ്മുടെ പ്രണയങ്ങള്‍. 
യാത്രകള്‍ രണ്ടു ദിക്കിലേക്കും. 
നീ തേടുന്ന പ്രണയം നിനക്കും 
ഞാന്‍ തേടുന്നത് എനിക്കും കിട്ടട്ടേയെന്നു ആശംസിച്ചു 
നമ്മുക്ക് നല്ല മാതൃകകള്‍ ആവാം...


മറന്നു പോയത് ..



ന്നെ പ്രണയിച്ചു പ്രണയിച്ചു 
നിന്നെ പ്രണയിക്കാന്‍ 
ഞാന്‍ മറന്നു പോയി...